Latest Entry
നിന്റെ ഹിതം പോലെയെന്നെ – Ninte hitham pole – Malayalam song
Feb 28, 2012 Songs Leave a comment
Posted by admin
നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തിടണമേ
എന്റെ ഹിതം പോലെയല്ലേ എന്‍ പിതാവേ എന്‍ യഹോവേ
ഇമ്പമുള്ള ജീവിതവും ഏറെ ധനം മാനങ്ങളും
തുമ്പമറ്റ സൌഖ്യങ്ങളും ചോദിക്കുന്നില്ലേ അടിയന്‍
നേരു നിരപ്പാം വഴിയോ നീണ്ട നടയോ കുറുതോ
പാരം കരഞ്ഞോടുന്നതോ പാരിതിലും ഭാഗ്യങ്ങളോ
അന്ധകാരം ഭീതികളോ അപ്പനേ പ്രകാശങ്ങളോ
എന്ത് നീ കല്പിച്ചിടുന്നോ എല്ലാമെനിക്കാശിര്‍വാദം
ഏത് ഗുണം എന്നറിവാന്‍ ഇല്ല ജ്ഞാനം എന്നില്‍ നാഥാ
നിന്‍ തിരു നാമം നിമിത്തം നീതി മാര്‍ഗത്തില്‍ തിരിച്ചു
അഗ്നി മേഘ തൂണുകളാല്‍ അടിയനെ എന്നും നടത്തി
അനുദിനം കൂടെയിരുന്ന് അപ്പനെ കടാക്ഷിക്കുകെ
രചന: മോശെ വത്സലം
ആലാപനം: ജിജി സാം
Recent Entries
തേനിലും നല്‍ തേങ്കട്ടയിലും മധുരമുള്ള ദൈവ വചനം
Dec 2, 2011 Songs Leave a comment
Posted by admin
തേനിലും നല്‍ തേങ്കട്ടയിലും
മധുരമുള്ള ദൈവ വചനം
നിത്യം ഭുജിച്ചാല്‍ ശക്തി നല്‍കും
പഥ്യം ഉള്ള ദൈവ വചനം
‘Nee En Swantham’ – a musical journey ! Thanks for all!!
Oct 23, 2011 Ads Leave a comment
Posted by admin
Dear friends,
I’m back at home after completing the gulf programs as announced earlier. It was a wonderful opportunity to meet all of you & sing for you with the excellent singers & musicians, more over my co-workers for many years. I thank all of you for your fantastic support. I think this was another remarkable [...]
നന്മയല്ലാതൊന്നും ചെയ്തില്ല നാഥന്‍
Oct 9, 2011 Songs 1 Comment
Posted by admin
നന്മകള്‍ മാത്രം പ്രതീക്ഷിച്ചൊരു ജീവിതം ലോകത്ത് സാദ്ധ്യമല്ല.. സാക്ഷാല്‍ ദൈവം വിചാരിച്ചാല്‍ പോലും..! ദൈവ വിശ്വാസികള്‍ക്കും ഏറെ ദുരിതങ്ങള്‍ നേരിടേണ്ടി വരും.. ചിലപ്പോള്‍ ദുരന്തങ്ങള്‍ തന്നെ.. പക്ഷെ, അതിന്റെയെല്ലാം പിന്നില്‍ ഒരു നന്മയുണ്ടെന്നു ഗ്യാരണ്ടി നല്കുന്നു ദൈവം.
ദൈവം നല്ലവന്‍. നന്മ ചെയ്യുക എന്നത് ദൈവത്തിന്റെ സ്വഭാവമാണ്. പക്ഷെ, തിന്മകളും അവിടുന്ന് അനുവദിക്കുന്നു.. ഭയപ്പെടേണ്ടതില്ല, കാരണം അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്റെ ഇച്ഛയും പദ്ധതിയുമാണ്. തിന്മകളെ നന്മയാക്കുവാന്‍ ദൈവത്തിനു കഴിവുണ്ട്. ഈ ഉറപ്പു ഏതു പ്രതിസന്ധിയെയും മറികടക്കാന്‍ നമുക്ക് [...]
ക്രൂശില്‍ നിന്നും – Krooshil ninnum – Malayalam song
Sep 23, 2011 Songs Leave a comment
Posted by admin
വളരെ പ്രശസ്തമായ ഒരു മലയാളം ഗാനമാണ് ‘ക്രൂശില്‍ നിന്നും’ എന്നാരംഭിക്കുന്ന സമര്‍പ്പണ ഗാനം..ഹൃദയ സ്പര്‍ശിയായ ഈ ഗാനത്തിന്റെ രചനയ്ക്ക് പിന്നിലും ഒരു സംഭവമുണ്ട്.
അനേക ക്രിസ്തിയ ഗാനങ്ങള്‍ എഴുതിട്ടുള്ള രാജു വര്‍ഗ്ഗിസ് എന്ന ദൈവ ദാസ്സന്‍ ഒരിക്കല്‍ ന്യൂമോണിയ ബാധിതനായി കിടക്കയില്‍ ആയി. ദൈവിക രോഗ സൌഖ്യത്തിനായി കാത്തുകൊണ്ട് ചിങ്ങവനത്തുള്ള TPM faith home -ല്‍ വിശ്രമിക്കുന്നു.
Pavithra – Kannada song
Sep 23, 2011 Songs Leave a comment
Posted by admin
A Kannada Christian song sung by Jiji Sam
Yeshu nadha – Tamil song
Sep 22, 2011 Songs 1 Comment
Posted by admin
ജെ. വി. പീറ്റര്‍ അച്ചായന്‍ രചിച്ച ഒരു തമിഴ് ഗാനം.
എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കായി!
Sep 15, 2011 Songs 1 Comment
Posted by admin
മലയാളികള്‍ ആയ നാം എവിടെയും എപ്പോഴും സ്ഥലകാല-സഭാ ഭേദമെന്യേ പാടാറുള്ള ഒരു ഗാനം ഏതെന്നു ചോദിച്ചാല്‍ പെട്ടെന്ന് പറയാന്‍ കഴിയുന്ന ഒരുത്തരമുണ്ട്: “എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കായി, ഞാന്‍ എന്ത് ചെയ്യേണ്ടു – നിനക്കേശു പരാ..!”
ഗൃഹപ്രവേശത്തിനും വിവാഹവേദിയിലും മരണക്കിടക്കയിലും ആശുപത്രിയിലും പിറന്നാളിലും എന്ന് വേണ്ട, ജീവിതത്തിന്റെ ഏതേതു തുറകളിലും ഉള്ള ഏല്ലാവര്‍ക്കും എത്ര പാടിയിട്ടും എത്ര കേട്ടിട്ടും മതിവന്നിട്ടില്ല ഈ ഗാനം.. ഇനിയും.. ഹൃദയത്തിന്റെ ആഴങ്ങളില്‍ എഴുതിവച്ചിട്ടുള്ളതുപോലെ അത്രയ്ക്ക് ശക്തമായ ഒരു ബന്ധമാണ് ഈ ഗാനത്തോട് മലയാളികള്‍ക്കുള്ളത്.
എന്റെ ജന്മദിന സമ്മാനം !
Aug 14, 2011 Memories 2 Comments
Posted by admin
ഇന്ന് ഓഗസ്റ്റ് 14, എന്റെ ജന്മദിനമാണ്. ദൈവം ഒരു വര്‍ഷം കൂടെ ആയുസ്സ് നീട്ടിത്തന്നിരിക്കുന്നു. ഉള്ള ആയുസ് മുഴുവന്‍ ദൈവത്തിനു വേണ്ടി പാടണം എന്നാണെന്റെ ആഗ്രഹം. ഇതുവരെ ദൈവം സഹായിച്ചു. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന എപ്പോഴും എനിക്കൊപ്പമുണ്ട് എന്ന് പൂര്‍ണ വിശ്വാസമുണ്ട്.
“Anandam” Jiji Sam Hits – New CD : Order here
Aug 14, 2011 Ads Comments Off
Posted by admin
New CD – ‘Anandam’ -a collection of Malayalam hit songs by Jiji Sam, now ready for distribution. Order your copy now. We will send you the CD via post as VPP. You have to pay the amount (Rs. 150/- only) at the time of delivery.




